Sunday, 19 August 2007

എന്തിനീ പരവേശം.........?

ദാറ്റ്സ് മലയാളം ലേഖനം

എത്ര നേരമിങ്ങനെ......? ഒരുമാതിരി ആണുങ്ങളുടെ ചങ്കു തകര്‍ക്കുന്ന ചോദ്യമാണ്. മന്മഥ വേളയില്‍ നിയന്ത്രണം പോകാതെ എത്ര നേരം! മൂന്നു മിനിട്ടാണ് മിനിമം കണക്കെന്നൊക്കെ വായിച്ചിട്ടുണ്ടെങ്കിലും കണ്ടു മടുത്ത നീലച്ചിത്ര രംഗങ്ങള്‍ പലരുടെയും ഉറക്കം കെടുത്തും.

മിക്കവരെയും തെറ്റിദ്ധരിപ്പിക്കുന്നത് നീലച്ചിത്രങ്ങളാണ്. പലതിലും ഇണചേരല്‍ മണിക്കൂറുകള്‍ നീളും. ഈ ബാല്യകാല അറിവുമായി മണിയറയേറുന്നവനാണ് ആകെ സംഭ്രാന്തിയിലാവുന്നത്. ഇത് തനിയ്ക്ക് എന്തോ കുഴപ്പമുണ്ടെന്നു കരുതുന്നതുവരെ എത്തുന്നു. ഇങ്ങനെ നിരാശരാകുന്നവര്‍ ഒടുവില്‍ മനോരോഗി വരെ ആയ കഥകളും സുലഭം.

ഇണചേരലില്‍ അദ്ധ്വാനിക്കേണ്ടത് പുരുഷന്മാരാണെന്നത് ലോകത്തിലെ 99.99 ശതമാനം പുരുഷന്മാരുടെയും സങ്കല്‍പമോ അവകാശമോ ആണ്. ഈ ചിന്തയിയിലെ മാനസിക പിരിമുറുക്കമാണ് പല ആളുകള്‍ക്കും പ്രശ്നം ഉണ്ടാക്കുന്നത്.

അതു കൊണ്ട് മാനസിക പിരിമുറുക്കം ഒട്ടും തന്നെ കിടപ്പറയില്‍ പാടില്ല. ഇങ്ങനെ പിരിമുറുക്കം ഉണ്ടെങ്കില്‍ അതുമാറ്റാനായി ഇണയുമായി രതി വിഷയങ്ങള്‍ സംസാരിച്ച് പിരിമുറുക്കം മാറ്റുകവേണം ചെയ്യാന്‍.

വിഷയത്തിലേയ്ക്ക് പ്രവേശിക്കും മുമ്പ് മനസിനെ പിരിമുറുക്കത്തില്‍ നിന്നും മോചിപ്പിക്കുക. പരിശ്രമത്തിന്റെ പകുതി എതിര്‍കക്ഷിയ്ക്ക് വിട്ടു കൊടുത്തു എന്നുവച്ച് ആണത്തത്തില്‍ ഇടിവ് സംഭവിക്കില്ലെന്നും അറിയണം.

ഇണയുമായി രതികാര്യങ്ങളില്‍ നല്ല യോജിപ്പിലെത്താതെ പരീക്ഷണങ്ങള്‍ക്ക് മുതിരരുത്. നീല ച്ചിത്രത്തിലും പുസ്തകങ്ങളിലും കണ്ട രീതികളൊന്നും ഇണയുടെ പൂര്‍ണ്ണസമ്മതമില്ലാതെ പരീക്ഷിയ്ക്കാന്‍ മുതിരരുത്.

വളരെ ആരോഗ്യകരമായ രതി വിജ്ഞാനമാണ് ഏവര്‍ക്കും ആവശ്യം. അതിന് മികച്ച പുസ്തകങ്ങളെ ആശ്രയിയ്ക്കുന്നത് നന്ന്. പുസ്തകങ്ങള്‍ മികച്ചതാണ് എന്നത് ഉറപ്പുവരുത്തുക. ഡോക്ടര്‍മാര്‍ എഴുതിയ പുസ്തകങ്ങള്‍ വിപണിയില്‍ കിട്ടുന്നുണ്ട്.

കരുത്താണ് രതിയുടെ വിജയത്തിനു പിന്നിലെന്നത് അബദ്ധധാരണയാണ്. പലരുടെയും ധാരണ അതാണ്. രതിയെ ബലപ്രയോഗത്തിന്റെ ഗോദയായി കാണുമ്പോള്‍ ജീവിതം ആസ്വദിക്കാതെ തീര്‍ന്നു പോവുകയാണ് ഫലം.

പന്ത് പതുക്കെ പതുക്കെ തട്ടി നീക്കി എതിരാളികളെ വെട്ടിച്ച് ഇപ്പൊ അടിയ്ക്കും എന്ന് തോന്നിപ്പിച്ച്, ഗോളിയെ മുന്നോട്ടാകര്‍ഷിച്ച് അവസാനം ഒറ്റയടി. പന്തുകളിയിലെ ഈ ശൈലി ആണ് ഇവിടെയും ആവശ്യം. ഈ ശൈലിയാണ് കിടപ്പറയിലും പരീക്ഷിക്കേണ്ടത്. ഏറ്റവും കുറഞ്ഞ ശാരീരിക ചലനങ്ങളിലൂടെ ഇണയെ ആനന്ദത്തിന്റെ ഔന്നത്യത്തില്‍ കയറ്റുകയാണ് വേണ്ടത്.

രതി രതിയ്ക്ക് വേണ്ടി അല്ല. മറിച്ച് ഇത് സ്നേഹത്തിന്റെ പാരമ്യമാണെന്ന് മനസ്സിലാക്കുക.

മനസിന്റെ നിയന്ത്രണമാണ് ഏറ്റവും പ്രധാനം. വേണം എന്നു ശരീരം പറയുമ്പോള്‍, ഇപ്പോ വേണ്ട എന്നു തീരുമാനിക്കാന്‍ മനസിനെ പ്രാപ്തമാക്കണം. പിന്നീട് ഏതാനും നിമിഷത്തേയ്ക്ക് മനസെന്ന മാന്ത്രികന്‍ ലോക കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കട്ടെ. പക്ഷേ, ഇണയുടെ മനസില്‍ നിന്നും വിഷയം മാറിപ്പോകാതിരിക്കാന്‍ നിങ്ങളുടെ രതി ചേഷ്ടകള്‍ തുടരുകയും വേണം.

തന്റെ ആനന്ദത്തില്‍ മുഴുകാതെ പങ്കാളിയുടെ സന്തോഷത്തിനായി പരിശ്രമിക്കുക. അവനവന്‍ ആത്മസുഖത്തിനായി ആചരിക്കുന്നവ, അപരന് സുഖത്തിനായ് വരേണം എന്ന് വിവരമുളളവര്‍ പറഞ്ഞത് വെറുതെയല്ല. അതിനാല്‍ എത്ര മിനിട്ട് എന്ന് എണ്ണുന്നതില്‍ വലിയ കാര്യമില്ല.

6 comments:

Marichan said...

മൂന്നു മിനിട്ടാണ് മിനിമം കണക്കെന്നൊക്കെ വായിച്ചിട്ടുണ്ടെങ്കിലും കണ്ടു മടുത്ത നീലച്ചിത്ര രംഗങ്ങള്‍ പലരുടെയും ഉറക്കം കെടുത്തും.

പ്രദീപ് said...

ഇതിനൊക്കെ ഇത്ര അധികം ശാസ്തീയ വശങ്ങള്‍എല്ലാ‍ാം വഴിയെ പരീക്ഷിക്കാം...നന്ദി..

SHAN said...

പന്ത് പതുക്കെ പതുക്കെ തട്ടി നീക്കി എതിരാളികളെ വെട്ടിച്ച് ഇപ്പൊ അടിയ്ക്കും എന്ന് തോന്നിപ്പിച്ച്, ഗോളിയെ മുന്നോട്ടാകര്‍ഷിച്ച് അവസാനം ഒറ്റയടി. പന്തുകളിയിലെ ഈ ശൈലി ആണ് ഇവിടെയും ആവശ്യം. ഈ ശൈലിയാണ് കിടപ്പറയിലും പരീക്ഷിക്കേണ്ടത്.


കൊള്ളാം കൊള്ളാം നല്ലതു തന്നെ

ചിത്രകാരന്‍chithrakaran said...

ലൈംഗീകത ഇറച്ചിയുടെ ഉരസലിലാണെന്നു തെറ്റിദ്ധരിച്ചവരാണ് മിക്കവരും.അതുകൊണ്ടാണല്ലോ പീഢനങ്ങള്‍ സ‌മൃദ്ധമാകുന്നത്.
ലൈഗീകത മനസ്സുകളുടെ ഉത്സവമാണ് ... ശരീരത്തിന്റെ പൂരപ്പറ‌മ്പില്‍ !!!!!!!!!!!!!
അതറിയാത്ത ഇണകള്‍പോലും ലൈംഗീകത ആസ്വദിക്കുന്നില്ലെന്നുതന്നെ ചിത്രകാരന്‍ വിശ്വസിക്കുന്നു.
മാരിചന്റെ ഒളിയംബില്‍ വായിക്കനാകുന്നില്ല.
ചിത്രകാരന് കുറേ ബ്ലൊഗുകള്‍ ഇങ്ങനെ വായിക്കാനാകാത്തതിന്റെ കാരണം എന്താണാവോ?

മാരീചന്‍ said...

അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് ഈയുളളവന്‍ അജ്ഞനാണ് ചിത്രകാരാ. എങ്കിലും ഒളിയമ്പ് തെളിയുന്നതിന്റെ സ്ക്രീന്‍ ഷോട്ട് അയച്ചു തന്നാല്‍ ഓഫീസിലെ അറിവുളള ആരെയെങ്കിലും കൊണ്ട് ഡയഗ്നോസിസ് ചെയ്യാം.

വായിച്ചതിനും കമന്റെഴുതിയതിനും പ്രദീപിനും ഷാനിനും ചിത്രകാരനും നന്ദി.

Anonymous said...

Two things touched me here... It should be love making not sex, and both partners need to concentrate on other's taste... Love and be loved...